Registration

Junior Senior

Syllabus

Senior

Open Book Exam

Question Answer Key

ലേണ്‍ ദി ഖുര്‍ആന്‍

ഇനിയുമേറെ തുഴയാനുണ്ട്... ഈ പൂവിന്‍റെഗന്ധം നിറയുന്നിടം മുഴുവൻ മലർവാടിയാകുന്നു... അറിയുംതോറും അടുപ്പം കൂടി വരുന്ന ആത്മ മിത്രമാണ് ക്വുർആൻ... രണ്ടായിരമാണ്ടിൽ സഊദി അറേബ്യയിലെ പ്രവാസി മലയാളിക്കൾക്കിടയിൽ ആരംഭിച്ച ഈ പഠന പദ്ധതി ഇന്ന് ലോകത്തെ മുഴുവൻ മലയാളികളേയും ഉൾകൊള്ളാൻ മാത്രം വളർന്നു കഴിഞ്ഞു. ക്വുർആൻ പഠന പ്രചാരണ രംഗത്തെ ഏറ്റവും വലിയ മലയാള സാന്നിധ്യമാണ് ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി..

  • നിലവിൽ ലേൺ ദി ഖുർആൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമല്ലാത്തവർക്ക് ഗ്രൂപ്പുകളിൽ അംഗമാകാവുന്നതാണ്

Join WhatsApp Group Join WhatsApp Group

Riyadh Indian Islahi Center

സൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ബത്ഹ കോൾ& ഗൈഡൻസ് സെന്ററിന് കീഴിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക ദഅവ സംഘടനയാണ് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ. മൂന്നു പതിറ്റാണ്ടിന് മുകളിലായി പ്രവർത്തിക്കുന്ന ഇസ്ലാഹി സെന്ററിന് കീഴിൽ നാലു യൂണിറ്റുകൾ റിയാദിൽ പ്രവർത്തിക്കുന്നു. ബത്ഹ ആസ്ഥാനമായി പ്രധാന ഓഫീസും, ഓഡിറ്റോറിയവും, റിയാദ് സലഫി മദ്റസയും പ്രവർത്തിച്ചുവരുന്നു. 1984 മുതൽ റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ് യാദിലെ മലയാളികൾക്കിടയിലെ പ്രഥമ മതപഠനശാലയാണ്. മത പഠനത്തോടൊപ്പം, മലയാള ഭാഷാ പഠനം, മറ്റു ഭൗതിക പഠന മേഖലകളിലും ക്ലാസുകൾ നൽകുന്നു. 0562508011 എന്ന നമ്പറിൽ മദ്റസ ആവശ്യങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ആറോളം മദ്റസകൾ, പൂർണസമയ തഹ്ഫീളുൽ ഖുർആൻ കോഴ്സ്, മതപഠന ക്ലാസുകൾ, ഓൺലൈൻ ക്ലാസുകൾ, തസ്കിയ്യത്ത് ക്യാമ്പുകൾ, വനിതാ ക്ലാസുകൾ, പൊതു പ്രഭാഷണങ്ങൾ, ഹജ്ജ് ,ഉംറ യാത്രകൾ, നിച്ച് ഓഫ് ട്രൂത്ത് വിംഗ്, സാന്ത്വനം കാരുണ്യ പദ്ധതി എന്നിങ്ങനെ പതിനായിരക്കണക്കിന് ആളുകളിലേക്ക് ഇസ്ലാമിക സന്ദേശം എത്തിക്കുന്നതിന് ഉതകുന്ന പ്രവർത്തന മേഖലകൾക്ക് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നേതൃത്വം കൊടുക്കുന്നു. ഖുർആനും, ഹദീസും, സച്ചരിതരുടെ പാതയും പ്രവാസികൾക്കിടയിൽ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുവാനും, ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുവാൻ പ്രവാസികളെ പ്രാപ്തരാക്കുവാനും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുസ്യൂതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ

Gallery

  • All
  • Image
  • Video